അന്ന് നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നു. 2019 - 20 സാമ്പത്തീക വർഷത്തേക്കുള്ള പ്രോജെക്ടുകൾ തയ്യാറാക്കി DPC അംഗീകാരം വാങ്ങാനുള്ള തിരക്ക്. മുനിസിപ്പാലിറ്റിയിലെ ഓരോ ഡിവിഷയനിലെയും റഫ് കോസ്റ്റ് എസ്റ്റിമേറ്റുകൾ എടുക്കുന്നതിന് അതാത് കൗൺസിലർമാർ വന്നു കൊണ്ടുപോയി. കൂടുതലും റോഡുകൾ ആണ്. പുതിയ ടാർ റോഡ്, റീടാറിങ്, കോൺക്രീറ്റ് റോഡ് അങ്ങനെ അങ്ങനെ... നീളവും വീതിയും എടുത്ത് തിരിച്ചു ഓഫീസിൽ വന്നു എസ്റ്റിമേറ്റ് തയ്യാറാക്കാലോടെ തയ്യാറാക്കൽ... ആദ്യത്തെ ഒന്ന് രണ്ടു എസ്റ്റിമേറ്റ് എടുത്തപ്പോ മനസ്സിലായി, ഇത് ഒരു ഏകദേശ ഐഡിയ ആക്കി വെച്ചാൽ സൈറ്റിൽ ചെന്ന് നീളവും വീതിയും കണ്ടാൽ അപ്പൊ തന്നെ റഫ് കോസ്റ്റ് പറയാനാകും എന്ന്... അത് നമ്മുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ആക്കി വെച്ചാൽ എളുപ്പമാകും എന്ന് തോന്നി... പണ്ട് യൂട്യൂബിൽ കണ്ടു പഠിച്ച ആപ്പുണ്ടാക്കൽ വിദ്യ അന്ന് രാത്രി ഇരുന്നു പരീക്ഷിച്ചു... കൊള്ളാം.. എന്നാൽ ഇത് എൻ്റെ കൂടെയുള്ളവക്കും ഒരു പ്രയോജനം ആകട്ടെ എന്ന് കരുതി ഗൂഗിൾ പ്ലേയ് സ്റ്റോറിൽ 25 ഡോളർ നൽകി അക്കൗണ്ട് ഉണ്ടാക്കി അതിൽ അപ്ലോഡ് ചെയ്തു ... അതാണ് ഇത് ....
LSGD യിൽ വന്നിട്ട് രണ്ടാമത്തെ റോഡ് കോൺക്രീറ്റിങ്... കൂടെ സൈറ്റിൽ വന്ന AE - "കൂട്ട് നോക്കിക്കോണേ... 1:2:4 കോൺക്രീറ്റ് - ഒരു ചാക്ക് സിമെൻറ് ഇടുമ്പോ # കുട്ട മണലും # കുട്ട മെറ്റലും വേണം.. അതൊന്ന് പഠിച്ചു വെക്കണം കേട്ടോ..." ആദ്യത്തെ കോൺക്രീറ്റിനു പോയപ്പോ പറഞ്ഞത് തന്നെ... അപ്പൊ മനസ്സിൽ ഒരു ഡൗട്ട് വന്നു... ഈ കുട്ടയുടെ സൈസ് മാറുമ്പോ ഈ കണക്കും മാറില്ലേ ? അത് ചോദിച്ച പാടെ "പിന്നെ മാറാതെ... എന്തായാലും ഈ കുട്ടയ്ക്ക് ഇത് മതി.." എന്ന് മറുപടിയും കിട്ടി. അപ്പൊ ഉറപ്പിച്ചു ഇത് ശരിക്കൊന്നു പഠിക്കണം എന്ന്... അങ്ങനെ ആ പഠനം ഒരു ആൻഡ്രോയിഡ് ആപ്പായി രൂപാന്തരപ്പെട്ടു... എന്നാൽ ആ ആപ്പ് പരിശോധിച്ച AE സഫീർ സാറിൻ്റെ അഭിപ്രായത്തിൽ ഗ്രേഡഡ് മിക്സ് ഉപയോഗിക്കുന്ന നമ്മൾ സാധാരണ മിക്സ് പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നതായത് കൊണ്ട് ഗ്രേഡഡ് മിക്സിന് പറ്റിയ രീതിയിൽ രണ്ടാം വേർഷൻ ആയി LSGD കോൺക്രീറ്റ് കാൽക്കുലേറ്റർ എന്ന ആപ്പ് ഉണ്ടായി... എന്നാൽ അസിസ്റ്റൻറ് എഞ്ചിനീയർ മുഹമ്മദ് ഷെഫീഖ് സാറിൻ്റെ നിദ്ദേശ പ്രകാരം കുട്ട കണക്ക് കണ്ടെത്തുന്ന രീതിയിൽ ഒരു മാറ്റം വരുത്തി... സൈറ്റിൽ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ തക്കവിധം കുട്ടയുടെ അളവ് ഒരു ചാക്ക് സിമെൻറ് ഉപയോഗിച്ച് കണ്ടെത്തുന്ന രീതി അവലംബിച്ചു... അതങ്ങനെ മൂന്നാം വേർഷനായി... അതാണ് ഇത്