ഒരു പഞ്ചായത്ത് മെമ്പറെ സംബന്ധിച്ചു, തൻ്റെ വാർഡിൽ വരേണ്ട വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്, ഫണ്ട് എവിടെയൊക്കെ, ഏതൊക്കെ ഇനത്തിൽ ചെലവഴിക്കണം എന്നുള്ളതെല്ലാം തിട്ടപ്പെടുത്തുന്നതിന് ഒരു എഞ്ചിനീയറുടെ സഹായം ആവശ്യമാണ്. സാങ്കേതിക വിഭാഗം ജീവനക്കാരുടെ തിരക്കും കഴിഞ്ഞു മെമ്പറുടെ തിരക്കും കഴിഞ്ഞു സമാധാനപരമായി ഒന്ന് ഇരുന്ന് ചിന്തിക്കാനുള്ള സമയത്തിന് പരിമിതികൾ ഉണ്ട് എന്നതാണ് പലയിടത്തെയും അവസ്ഥ. എന്നാൽ ഇനി മുതൽ റോഡുകളുടെ കാര്യത്തിലുള്ള ആശങ്ക മറന്നേക്കൂ... നീളവും വീതിയും നൽകി അതാത് സ്ഥലം അനുസരിച്ചുള്ള കോസ്റ്റ് ഇൻഡക്സ് പ്രകാരം നിലവിലുള്ള റേറ്റിലെ എസ്റ്റിമേറ്റുകൾ എടുക്കുന്നതിനു വേണ്ടത് ഒരു ക്ലിക്ക് മാത്രം. ടാർ റോഡ്, റീറ്റാറിങ്, കോൺക്രീറ്റ് റോഡ് മുതലായവയുടെ എസ്റ്റിമേറ്റ് വളരെ നിസ്സാര സമയം കൊണ്ട് തയ്യാറാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആൻഡ്രോയിഡ് ആപ്പാണ് LSGD Roads Calculator. അനുവദനീയമായ ഒരു നിഷ്ചിത തുകയ്ക്ക് എത്രത്തോളം റോഡ് പ്രാവർത്തീകമാക്കാൻ സാധിക്കും എന്നത് വീതി ഉറപ്പിച്ച് നീളം മാറ്റി മാറ്റി നൽകി എളുപ്പത്തിൽ കണ്ടെത്താനാകും... പിന്നെ ആർക്കുവേണമെങ്കിലും ഒരു നിശ്ചിത നീളത്തിലും വീതിയിലുമുള്ള റോഡ് പണിയുടെ എസ്റ്റിമേറ്റ് എടുക്കാം മാത്രമല്ല അത് പൂർത്തിയാക്കുവാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യമുണ്ട് എന്നത് ഇതിനൊപ്പം തന്നെ കണ്ടെത്താനും കഴിയും... (എസ്റ്റിമേറ്റിൽ നൽകിയിരിക്കുന്ന ഐറ്റങ്ങൾ പ്രകാരം)